ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് തന്പടിച്ച് മൊബൈൽ കവർച്ചാസംഘം
1585689
Friday, August 22, 2025 5:04 AM IST
ആലുവ: കൊച്ചി മെട്രോ ആലുവ സ്റ്റേഷൻ പരിസരത്ത് മൊബൈൽ തട്ടിയെടുത്ത് ഓടുന്ന സംഘം വിലസുന്നതായി പരാതി. ഇന്നലെ രാവിലെ മെട്രോ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ മൊബൈൽ തട്ടിയെടുത്ത് ഓടിയെങ്കിലും യാത്രക്കാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം പിടികൂടി ഏൽപ്പിച്ച മറ്റൊരു പ്രതിയെ പോലീസ് വെറുതെവിട്ടതായും പരാതിയുണ്ട്. രേഖാമൂലം പരാതി നൽകാതെ കേസെടുക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.
മെട്രോ പരിസരത്ത് അതിഥി തൊഴിലാളികളുടെ ഒരു സംഘം മോഷണം ലക്ഷ്യമാക്കി തമ്പടിക്കുന്നതായാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി.