16കാരനെ കാണാനില്ലെന്ന് പരാതി
1585684
Friday, August 22, 2025 5:04 AM IST
വൈപ്പിൻ: മൊബൈൽ ഫോൺ നൽകാത്തതിനെച്ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ട 16കാരനെ കാണാനില്ലെന്ന് പരാതി. എളങ്കുന്നപ്പുഴ വളപ്പ് ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന പതിനാറുകാരനെയാണ് കാണാതായത്.
20നു രാത്രി പത്തരയോടെ വീടുവിട്ടിറങ്ങിയ ബാലൻ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പിതാവ് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.