കൊച്ചി കോര്‍പറേഷനിലും മല്‍സരത്തിനൊരുങ്ങി ട്വന്റി 20
1585670
Friday, August 22, 2025 4:21 AM IST
കൊച്ചി: ട്വന്റി 20 കൊച്ചി കോര്‍പറേഷനിലും മത്സരിക്കാനൊരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലെ 76 ഡിവിഷനിലും പാര്‍ട്ടി മല്‍സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. സാമ്പത്തിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ അവസ്ഥ പരമ ദയനീയമാണെന്ന് അദ്ദഹം പറഞ്ഞു.
ചെറിയ മഴപെയ്താല്‍പ്പോലും വെള്ളത്തില്‍ മുങ്ങുന്ന കൊച്ചിയുടെ അവസ്ഥയ്ക്കു മാറ്റംവരണം. വെള്ളക്കെട്ട് നിവാരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും മാറിമാറി ഭരിച്ച മുന്നണികള്‍ക്ക് ഇതിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
ഭരണം കിട്ടിയാൽ കോര്പറേഷന് പരിധിയിലുള്ള മുഴുവന്‍ റോഡുകളും ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യും. മാലിന്യപ്രശ്നം പൂര്‍ണമായും പരിഹരിക്കും. കോര്‍പറേഷനിലെ ട്വന്റി 20 മോഡല്‍ ഭരണം നടപ്പാക്കുകയാണ് അടുത്ത തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും സാബു പറഞ്ഞു.