സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേയില്‍ ഒന്നാമത്; കൊച്ചി നഗരസഭയ്ക്ക് സര്‍ക്കാരിന്റെ ആദരം
1585273
Thursday, August 21, 2025 4:38 AM IST
കൊച്ചി: കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷൺ സര്‍വേയില്‍ ഒന്നാം സ്ഥാനം നേടിയ കൊച്ചി നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷില്‍ നിന്ന് കൊച്ചി നഗരസഭാ മേയര്‍ക്ക് വേണ്ടി ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ് ആദരം ഏറ്റുവാങ്ങി.
നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, ഹെല്‍ത്ത് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുധീഷ് കുമാര്‍, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ നിസ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.