പറവൂർ കോടതിയിൽ ബോംബ് ഭീഷണി
1585283
Thursday, August 21, 2025 4:54 AM IST
പറവൂർ: ബോംബ് ഭീഷണിയെ തുടർന്ന് പറവൂർ കോടതിയിലെ നടപടികൾ നിർത്തിവച്ചു പരിശോധന നടത്തി. ഇന്നലെ രാവിലെ എറണാകുളം പ്രിൻസിപ്പൽ കോടതിയിലാണ് പറവൂർ സബ് കോടതിയിൽ ബോംബ് വച്ചിട്ടുള്ളതായി സന്ദേശമെത്തിയത്. സന്ദേശം പറവൂരിലേക്ക് കൈമാറി.
പറവൂരിൽ ഒന്നിലധികം സബ് കോടതികൾ ഉള്ളതിനാലും, ഇതിൽ ഒന്നിന്റെ മുകൾ നിലയിൽ അഡീഷണൽ സെഷൻസ് കോടതി പ്രവർത്തിക്കുന്നതിന്നാലും ഇവിടെയുള്ള ആറ് കോടതികളുടെയും പ്രവർത്തനം നിർത്തിവച്ചു.
തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും എല്ലാ കോടതികളിലും പരിശോധന നടത്തി. എന്നാൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. മദ്രാസ് ടൈഗേഴ്സ് എന്ന സംഘടനയാണ് ബോംബ് ഭീക്ഷണി സന്ദേശം അയച്ചിരിക്കുന്നത്. റൂറൽ എസ്പി ഡോ. എം. ഹേമലത സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി.