ഓണത്തെ വരവേല്ക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ ആൽബം
1585675
Friday, August 22, 2025 4:34 AM IST
നെടുമ്പാശേരി: ഓണത്തെ വരവേല്ക്കാൻ പ്രത്യേക ആൽബവുമായി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ്. എസ്.എ. മധു രചിച്ച ആൽബം സംവിധാനം ചെയ്തത് ആന്റണി സെബാസ്റ്റ്യനാണ്.
അമൽ ജോസാണ് സംഗീതവും ആലാപനവും നിർവഹിച്ചത് കസ്റ്റംസ് കമ്മീഷണർ ഡോ. ടി. ടിജു ആൽബം പുറത്തിറക്കി. അഡീഷണൽ കമ്മീഷണർ ജോ പോൾ മാമ്പിള്ളി, ഡെപൂട്ടി കമ്മീഷണർമാരായ അജിത് കൃഷ്ണൻ, ഉമ്മൻ ജോസഫ്,സൈഫുദ്ദീൻ, വി. ശാന്തി എന്നിവർ സംസാരിച്ചു.
മയക്കുമരുന്നിന്റേയും മറ്റ് കള്ളക്കടത്തിന്റെയും നിരീക്ഷണത്തിന്റെയും വേട്ടയുടേയും ഇടയ്ക്ക് ലഭിക്കുന്ന വിശ്രമസമയങ്ങളെ ഉപയോഗപ്പെടുത്തിയാണ് ആൽബം തയാറാക്കിയത്.