കച്ചേരിത്താഴത്തെ ഗർത്തം : പരിശോധനയ്ക്ക് എൻസിഇഎസ്എസ് സംഘമെത്തി
1585262
Thursday, August 21, 2025 4:11 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് റോഡിൽ രൂപപ്പെട്ട ഗര്‍ത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എൻസിഇഎസ്എസ്) സംഘമെത്തി പ്രാഥമിക പരിശോധന നടത്തി.
മാത്യു കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശപ്രകാരം സംഭവത്തിന്റെ ആധികാരികമായ പഠനം നടത്തി ശാശ്വതപരിഹാരങ്ങള്‍ കണ്ടെത്താനാണ് കേന്ദ്ര സംഘം എത്തിയത്. ഇന്നും ഉന്നതതല സംഘം സ്ഥല പരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡും, കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉള്ളപഴയ കല്ക്കെട്ടുകൊണ്ടുള്ള ഡ്രെയിനേജിന്റെ കല്ലുകള്‍ കാലപ്പഴക്കം കാരണം തകരുകയും മുകളിലെ കവര്‍ സ്ലാബ് ഡ്രൈനേജിലേക്ക് വീഴുകയും പുഴയിലെ വെള്ളം കയറിയിറങ്ങി ഉടനെ ഈഓടയിലൂടെ മണ്ണുകള്‍ ഒലിച്ചു പുഴയിലേക്ക് എത്തിയതുമാണ് റോഡ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് കെആര്‍എഫ്ബി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ കണ്ടെത്തലുകള്‍ ആധികാരികമാണെന്ന് പരിശോധിക്കുന്നതിനൊപ്പം തന്നെ ഭൂമിക്കടിയിലൂടെയുള്ള മറ്റ് നീരൊഴുക്കുകളോ, ചാലുകളോ ഇവിടെക്കെത്തുന്നുണ്ടോയെന്നതും കൂടി പരിശോധിക്കാനാണ് എൻസിഇഎസ്എസ് സംഘം ഇന്നലെ എത്തിയത്. സ്ഥലം പരിശോധിച്ച സംഘം പ്രധാന ഭാഗങ്ങള്കണ്ടെത്തി അടയാളപ്പെടുത്തി.
പ്രാഥമിക പഠനത്തിന് ശേഷംമാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പൂര്‍ണമായ കൃതയോടു കൂടിയുള്ള നിഗമനത്തിനായി ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) മെഷീന്റെ സഹായത്തോടുകൂടിയുള്ള സ്കാനിംഗ് ആവശ്യമാണെന്ന് നിര്‍ദേശം ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിപിആര്‍ മെഷീന് വെച്ച് സ്ഥലപരിശോധന നടത്തുന്നതിന് വേണ്ടനടപടികള്‍ എംഎല്‍എ സ്വീകരിച്ചു.
റോഡിനടിയിലൂടെയുള്ള ഡ്രൈനേജുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും മറ്റു തടസങ്ങളോ, നീരൊഴുക്കുകളോ 30 അടി താഴ്ചയില്‍ വരെ ഉണ്ടോയെന്നുംഈ മെഷീന്റെ സഹായത്തോടുകൂടി പരിശോധക്കാന്‍ സാധിക്കുനനതാണ്. യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ പി.പി എല്‍ദോസ്, കെഎച്ച്ആര്‍ഐ ജോയിന്റ് ഡയറക്ടര്ഷെമി എസ്. ബാബു,
കെഎച്ച്ആര്‍ഐ ഡെപ്യൂട്ടി ഡയറക്ടര്ഷീജ റാണി,കെആര്‍എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പോള്‍ തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്സീന, കരാര്‍ കമ്പനിയുടെ പ്രതിനിധി ഉനൈസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.