ഫോർട്ടുകൊച്ചി: പ്രസിദ്ധ തീർഥാടന കേന്ദ്രമായ മട്ടാഞ്ചേരിയിലെ കൂനൻ കുരിശ് പള്ളിയിൽ തിരുനാളിന് ഒരുക്കമായി നടത്തപ്പെടുന്ന കൂനൻ കുരിശ് ബൈബിൾ കൺവൻഷന് തുടക്കം കുറിച്ചു.

കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. നാല് ദിവസങ്ങളിലായി നടത്തപെടുന്ന കൺവൻഷന് മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകും. കൺവെൻഷൻ ശനിയാഴ്ച സമാപിക്കും.