ക്രിപ്റ്റോ കറൻസി ട്രേഡിംഗ്: യുവാവിന്റെ 22 ലക്ഷം തട്ടി
1585690
Friday, August 22, 2025 5:04 AM IST
തൃപ്പൂണിത്തുറ: ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിയാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് ഹിൽപാലസ് പോലീസിൽ പരാതി നൽകിയത്. വാട്സ്ആപ് ഗ്രൂപ്പിലെത്തിച്ച് വ്യാജ ട്രേഡിംഗ് ആപ്പിന്റെ ലിങ്ക് നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ആദ്യം ചെറിയ തുകയ്ക്ക് ട്രേഡിംഗ് നടത്തി ചെറിയ ലാഭം ലഭിച്ചു. തുടർന്ന് വലിയ തുക നൽകിയാൽ കൂടുതൽ പണം ലഭിക്കുമെന്ന വാഗ്ദാനം വന്നതോടെ ഓഫർ സ്വീകരിച്ച് ട്രേഡിംഗ് നടത്തി.
ഇതിന് പിന്നാലെ പുതിയ നിബന്ധനകൾ വരികയായിരുന്നു. പണം പിൻവലിക്കാൻ ശ്രമിച്ചതോടെ അക്കൗണ്ട് മരവിപ്പിച്ച് ടാക്സ്, ഫീസ് എന്നീയിനങ്ങളിലെല്ലാം വീണ്ടും വീണ്ടും യുവാവിൽ നിന്ന് ഇവർ പണം വാങ്ങി. തുടർന്ന് തുകയൊന്നും പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് യുവാവ് പരാതിയുമായെത്തിയത്.