ദേശീയപാതയിലെ ട്രാഫിക് കുരുക്കഴിക്കണം: എൻസിപി
1585673
Friday, August 22, 2025 4:34 AM IST
കളമശേരി: ദേശീയപാതയിലെ മാസങ്ങളായുള്ള ട്രാഫിക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി)യുടെ നേതൃത്വത്തിൽ കളമശേരി എച്ച്എംടി കവലയിൽ പ്രതിഷേധ സമരം നടത്തി.
പ്രതിഷേധ സമരം എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും, സംസ്ഥാന പ്രസിഡന്റുമായ എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അധ്യക്ഷനായി. സംഘടനാ ജനറൽ സെക്രട്ടറി കല്ലറ മോഹൻ ദാസ്, ബോസ്കോ കളമശേരി, നാസർ ബുഹാരി, പ്രദീപ് വടക്കേടത്ത്, വി.കെ. തുളസീധരൻ, രാജു തോമസ്, കെ.എക്സ് ജോൺസൺ, മുഹമ്മദ് സക്കീർ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവർക്ക് ഭീമ ഹർജി നൽകാൻ ഒപ്പുശേഖരണവും നടത്തി.