കാറിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്ക്
1585278
Thursday, August 21, 2025 4:54 AM IST
വൈപ്പിൻ: പെരുന്പിള്ളിയിൽ കാറിടിച്ച് കാൽനടയാത്രികയ്ക്ക് പരിക്കേറ്റു. ഞാറക്കൽ പെരുമ്പിള്ളി പുഞ്ചേപ്പടി പൗലോസിന്റെ ഭാര്യ തങ്കമണിക്കാണ് (61) പരിക്കേറ്റത്.
കഴിഞ്ഞദിവസം പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ ഇവരെ ഞാറക്കൽ ക്രിസ്തുജയന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.