നിർധനർക്ക് ആയിരം ഡയാലിസിസ് പൂര്‍ത്തിയാക്കി മൂക്കന്നൂര്‍ റോയല്‍ ക്ലബ്
1585267
Thursday, August 21, 2025 4:11 AM IST
മൂക്കന്നൂര്‍: നിര്‍ധന രോഗികള്‍ക്കായി മൂക്കന്നൂര്‍ റോയല്‍ ക്ലബ് 1000 പേര്‍ക്ക് സൗജന്യ ഡയലിസിസ് നല്കി. പദ്ധതി പൂര്ത്തീകരണോനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ.ഡേവീസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. റോയല്‍ ക്ലബ് പ്രസിഡന്റ് പോളി മണവാളന് അധ്യക്ഷത വഹിച്ചു.
മൂക്കന്നൂര്‍ എല്‍എഫ് ആശ്രമം സുപ്പീരിയര്‍ ബ്രദര്‍ ജോര്‍ജ് കൊട്ടാരംകുന്നേല്‍, സെക്രട്ടറി ജെസ്റ്റിന് പടയാട്ടില്‍, ട്രഷറര്‍ കുര്യാക്കോസ്, സ്ഥാപകപ്രസിഡന്റ് പി.ഡി.ആന്റണി, പ്രോഗ്രാം കണ്‍വീനര്‍ ടി.ടി. പോളച്ചന്, മിനി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയ പോള്‍മാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൈന്‍ പോള്‍, വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.