ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ
1585229
Wednesday, August 20, 2025 10:52 PM IST
കാലടി: കാലടി കുറ്റിലക്കരയിൽ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസിയുടെ മകൻ ടി.ഡി. ജോസ്(55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മുതൽ ജോസിനെ കാണാതായിരുന്നു. അന്വേഷണത്തിൽ വീടിന് എതിർവശത്തെ പറമ്പിലെ കിണറ്റിനു സമീപം ജോസ് ഉപയോഗിക്കുന്ന മുണ്ട് കാണപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ജോസിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് കാലടി പോലീസും അങ്കമാലി അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കിണറ്റിൽനിന്നു പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംസ്കാരം പിന്നീട് ഭാര്യ: ജാൻസി. മക്കൾ: ആൻ മരിയ, ആൽബിൻ.