വാഹനാപകടത്തിൽ യുവാവ് മരിച്ചു
1585230
Wednesday, August 20, 2025 10:52 PM IST
കളമശേരി: ഇടപ്പള്ളി ടോളിന് സമീപം അജ്ഞാത വാഹനം ഇടിച്ചു യുവാവ് മരിച്ചു. പാലക്കാട് ഇരമയൂർ കോട്ടക്കര വീട്ടിൽ വിപിൻ വിനോദ് (25) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.
വൈറ്റിലയിൽ ഫേബ്രിക്കേഷൻ ജോലി ചെയ്യുന്ന വിപിൻ ആലുവ ഭാഗത്തേക്ക് ബൈക്കിൽ പോകവെ, അതേ ദിശയിൽ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കളമശേരി പോലീസ് പറഞ്ഞു. മൃതദേഹം പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.