ഫ്ളാറ്റു സമുച്ചയത്തിൽ കുടുങ്ങിയ വീട്ടമ്മയെ രക്ഷിച്ചു
1585668
Friday, August 22, 2025 4:21 AM IST
കാക്കനാട് : എൻജിഒ ക്വാർട്ടേഴ്സിനു സമീപം 23 നിലകളുള്ള ഫ്ലാറ്റു സമുച്ചയത്തിന്റെനാലാം നിലയിൽ ഡോർ ലോക്കായതിനെതുടർന്ന് കുടുങ്ങിപ്പോയ വീട്ടമ്മയെ തൃക്കാക്കര അഗ്നി രക്ഷാനിലയത്തിൽ നിന്നെത്തി രക്ഷപ്പെടുത്തി.
ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ മുൻവാതിലും, ബാൽക്കണിയിൽ നിന്നും അകത്തേക്കുളള വാതിലും ലോക്കായതിനെതുടർന്ന് ബാൽക്കണിയിൽ കുടുങ്ങി പോയ വീട്ടമ്മയെ അഞ്ചാം നിലയിൽ നിന്നും റോപ്പിൽ തൂങ്ങിയെ ത്തിയ അഗ്നിരക്ഷാ പ്രവർത്തകർ രക്ഷപെടുത്തുകയായിരുന്നു.
തമിഴ്നാട് സ്വദേശിനിയായ ജീവയെന്ന യുവതിയാണ് 23 നിലകളുള്ള ഫ്ലാറ്റിന്റെ നാലാം നിലയിൽ കുടുങ്ങിയത്.