മെഡിസെപ്പ് പദ്ധതി പിൻവലിക്കണം: കെപിഎസ്ടിഎ
1585671
Friday, August 22, 2025 4:34 AM IST
ആലുവ: അധ്യാപകരിൽ നിന്ന് നിർബന്ധപൂർവം പ്രീമിയം ഈടാക്കി ചികിത്സാസഹായം നൽകാതെ നടപ്പിലാക്കാൻ ശ്രമിക്കുന്ന മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അടിയന്തിരമായി പിൻവലിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾക്ക് മുന്നിലും കെപിഎസ്ടിഎ ധർണ നടത്തി. ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെപിസിസി ജന. സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു.