ദീപിക നമ്മുടെ ഭാഷ പദ്ധതി : ആലുവ ജ്യോതി പബ്ലിക് സ്കൂളിൽ
1585268
Thursday, August 21, 2025 4:38 AM IST
ആലുവ : ആലുവ നാലാംമൈൽ ജ്യോതി പബ്ലിക് സ്കൂളിലും ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കമായി.സ്കൂൾ മാനേജർ ഫാ. ജോസഫ് പാണ്ടിയപ്പിള്ളിൽ ദീപിക പത്രം വിദ്യാർഥി പ്രതിനിധി ഗൗതം കൃഷ്ണക്കു നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കവിത സണ്ണി, പി ആർഒ മിനി പയസ്, ബർസാർ ഫാ. റിച്ചാർഡ് ജെയിംസ്, അധ്യാപികമാരായ പൂനം കുമാരി, ഷേർലി ജോയി, ദീപിക ഏരിയ മാനേജർ റ്റി. എ. നിബിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.