വിദേശത്ത് മരിച്ചനിലയിൽ
1584956
Tuesday, August 19, 2025 11:20 PM IST
വടക്കാഞ്ചേരി: കരുമത്ര സ്വദേശിയായ യുവാവിനെ വിദേശത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കരുമത്ര കോച്ചാട്ടിൽ വീട്ടിൽ രവീന്ദ്രൻ മകൻ വിനോദ് (31) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
വിനോദ് മരിച്ചവിവരം വിദേശത്തു നിന്ന് കൂട്ടുകാരാണ് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. വിനോദ് അവിവാഹിതനാണ്. രണ്ടു വർഷത്തോളമായി വിനോദ് ദുബായിലാണ് ജോലി നോക്കുന്നത്. അമ്മ: മല്ലിക. സഹോദരൻ: വിമൽ നാട്ടിൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.