ചന്ദനക്കടത്തുസംഘത്തിലെ ഒരാള്‍ പിടിയില്‍
1585636
Friday, August 22, 2025 1:39 AM IST
വെള്ളിക്കുളങ്ങര: ഫോറസ്റ്റ് റേഞ്ചിലെ വിവിധ ഭാഗങ്ങളില്‍നിന്നും ചന്ദനം മുറിച്ചുകടത്തിയ സംഘത്തിലെ ഒരാളെ വനപാലകര്‍ പിടികൂടി. കൊടുങ്ങ മഞ്ഞപ്പിള്ളി വീട്ടില്‍ വിഷ്ണു (28)ആണ് പിടിയിലായതെന്ന് വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. എസ്. ഷിനോജ് അറിയിച്ചു.
ഇഞ്ചക്കുണ്ട് ഭാഗത്തുനിന്ന് മൂവര്‍സംഘം ചന്ദനം മുറിക്കുന്ന സമയത്ത് നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനൊരുങ്ങുമ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ കേസിലെ പ്രതികളില്‍ ഒരാളായ വിഷ്ണുവിനെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എ. അനൂ പിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തി ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രണ്ടുപേരെ പിടികൂടാന്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം.എ. രാകേഷ്, കെ.എസ്. ദിപു, എം.സി. ഷനിത, കെ.ജെ. ജിന്‍ഷ, ഡ്രൈവര്‍ ടി.കെ. അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടിയ വനപാലക സംഘത്തില്‍ ഉണ്ടായിരുന്നു.