ബസിൽ സ്വർണമാല കവർന്നു: തമിഴ്നാട് സ്വദേശിനി പിടിയിൽ
1585515
Thursday, August 21, 2025 8:15 AM IST
വടക്കാഞ്ചേരി: സ്വകാര്യ ബസിൽനിന്നു മധ്യവയസ്കയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. തമിഴ്നാട് ദിണ്ഡിക്കൽ സ്വദേശിനി മുരുകേശ്വനി(36)ആണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന സഹായിയെ പോലീസ് തെരയുന്നുണ്ട്. പാലക്കാട് കറുകപുത്തൂർ പള്ളിപടി സ്വദേശിനി ഇളയടത്ത് വീട്ടിൽ സുലേഖ(58)യുടെ നാലുപവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണംപോയത്. കറകപുത്തൂരിൽനിന്നു ബസിൽകയറിയ സുലേഖ ഓട്ടുപാറ ബസ് സ്റ്റാന്‍ഡിൽ ഇറങ്ങുന്നതിനിടെയാണ് സ്വർണമാല നഷ്ടപ്പെട്ടവിവരമറിയുന്നത്. ബസിൽ സംശയാസ്പദമായികണ്ട തമിഴ്നാട് സ്വദേശിനിയെ യാത്രക്കാർ കെെയോടെ പിടികൂടി വടക്കാഞ്ചേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
എന്നാൽ പരിശോധനയിൽ ഇവരിൽനിന്നു സ്വർണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. മോഷണംനടത്തിയശേഷം സഹായിക്ക് ആഭരണംകൈമാറിയെന്നാണ് പോലീസ് സംശയിക്കുന്നത്.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വരികയായിരുന്നു സുലേഖ.