അമലയിൽ റിസർച്ച് ഇൻഫർമാറ്റിക്സിൽ ചതുർദിന ശില്പശാലയ്ക്കു തുടക്കം
1585032
Wednesday, August 20, 2025 1:14 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ അധ്യാപകർക്കും ഡോക്ടർമാർക്കുമായുള്ള ചതുർദിന ശില്പശാല ആരംഭിച്ചു. ലൈബ്രറി ആൻഡ് റിസർച്ച് ഡോക്യുമെന്റേഷൻ വകുപ്പ് നടത്തുന്ന ശില്പശാല ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം ഫാക്കൽറ്റി അംഗം റവ.ഡോ. ജോണ് നീലങ്കാവിൽ ഉദ്ഘാടനം ചെയ് തു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ചീഫ് ലൈബ്രേറിയൻ പ്രഫ. ഡോ. എ.ടി. ഫ്രാൻസിസ്, കോഓർഡിനേറ്റർ ഗ്ലാഡിസ് ജോർജ് എന്നിവർ പ്രസംഗിച്ചു. റിസർച്ച് സോഴ്സസ്, വിവരശേഖരണവും വിശകലനവും, റഫറൻസ് മാനേജ്മെന്റ്, പ്ലാജിയാറിസം നിയന്ത്രണം, പ്രസിദ്ധീകരണം തുടങ്ങിയ വിഷയങ്ങൾ റവ. ഡോ. ജോണ് നീലങ്കാവിൽ, ഡോ. എ.ടി. ഫ്രാൻസിസ്, ഡോ. ഡിജോ ഡേവിസ്, വി.ജെ. ലിറ്റി, ഗ്ലാഡിസ് ജോർജ് എന്നിവർ നയിച്ചു. വിവിധ വകുപ്പുകളിൽനിന്നായി 30 അധ്യാപകരും ഡോക്ടർമാരും ലൈബ്രേറിയ·ാരും പങ്കെടുത്തു. ശില്പശാല 22നു സമാപിക്കും.