അമലയിൽ ലോക കൊതുകുദിനാചരണം
1585627
Friday, August 22, 2025 1:39 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ വിവിധ പരിപാടികളോടെ നടത്തിയ ലോക കൊതുകു
ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെന്പർ ജിമ്മി ചൂണ്ടൽ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.സി.ആർ. സാജു, എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.
കാന്പസിന് അകത്തും പുറത്തും പരിസരശുചീകരണം, പഞ്ചായത്തടിസ്ഥാനത്തിൽ ബോധവത്കരണം, ക്വിസ് മത്സരം, കൊതുകുനിരീക്ഷണം, ഉറവിടനശീകരണം, കൂത്താടിനശീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ഒരാഴ്ചയോളം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്.