വാഹനാപകടം: കൊരട്ടി സ്വദേശിയായ യുവാവ് മരിച്ചു
1585233
Wednesday, August 20, 2025 11:12 PM IST
കൊരട്ടി: ദേശീയപാത ആലുവ ദേശം കോട്ടായി ഭാഗത്തു വച്ചുണ്ടായ വാഹനാപകടത്തിൽ കൊരട്ടി സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. കൊരട്ടി കട്ടപ്പുറം എളാട്ട് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീഹരി (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം.
ശ്രീഹരി യാത്ര ചെയ്യുകയായിരുന്ന ബൈക്ക് ഒരു കാറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയും ഇയാളുടെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.
പൗൾട്രി ഫാമുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ശ്രീഹരി. വാഹനമെടുക്കാൻ പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരം നടത്തി. അമ്മ: ഉഷ. സഹോദരി: ഹരിപ്രിയ.