സെന്റ് അലോഷ്യസ് കോളജിൽ ദേശീയ സെമിനാർ
1585624
Friday, August 22, 2025 1:39 AM IST
തൃശൂർ: എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ഇംഗ്ലീഷ് ഗവേഷണവിഭാഗം ന്യൂ വോയ്സസ്, ന്യൂ ക്വസ്റ്റ്യൻസ്: എമേർജിംഗ് തീംസ് ഇൻ ഹ്യൂമാനിറ്റീസ്, ലിറ്ററേച്ചർ ആൻഡ് കൾച്ചർ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു.
കേരള സർവകലാശാല ഡീൻ പ്രഫ. മീന ടി. പിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ.ഡി. ഡയസ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിസാലിസ് ഓണ്‍ലൈൻ പ്രഭാഷണപരന്പരയുടെ അന്‍പതാം സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
മാനേജർ ഫാ. തോമസ് ചക്രമാക്കിൽ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുണ്‍ ജോസ്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ.കെ.ബി. ലിബിസണ്‍, ഇംഗ്ലീഷ് വിഭാഗം മേധാവി സൂസൻ ജോഷി, സെമിനാർ കോഓർഡിനേറ്റർ ഡോ. അതീത കെ. ഉണ്ണി, കോളജ് റിസർച്ച് ഡയറക്ടർ ഡോ. സി. ബെറ്റ്സി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ടി. മുരളീധരൻ, പ്രഫ. ലത നായർ, പ്രഫ. മീന ടി. പിള്ള എന്നിവർ പാനൽചർച്ചയിൽ പങ്കെടുത്തു. പ്രബന്ധ അവതരണങ്ങൾ, പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു.
സമാപനസമ്മേളനത്തിൽ ഡൽഹി സർവകലാശാലയിലെ പ്രഫ. നന്ദിനി സി. സെൻ പ്രഭാഷണം നടത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഗവേഷകരും അധ്യാപകരും നേരിട്ടും ഓണ്‍ലൈനിലുമായി സെമിനാറിന്റെ ഭാഗമായി.