വ​ട​ക്കാ​ഞ്ചേ​രി: ക​രു​മ​ത്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വി​ദേ​ശ​ത്ത് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രു​മ​ത്ര കോ​ച്ചാ​ട്ടി​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ മ​ക​ൻ വി​നോ​ദ് (31) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വി​നോ​ദ് മ​രി​ച്ചവി​വ​രം വി​ദേ​ശ​ത്തു നി​ന്ന് കൂ​ട്ടു​കാ​രാ​ണ് നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. വി​നോ​ദ് അ​വി​വാ​ഹി​ത​നാ​ണ്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി വി​നോ​ദ് ദു​ബാ​യി​ലാ​ണ് ജോ​ലി നോ​ക്കു​ന്ന​ത്.

അ​മ്മ: മ​ല്ലി​ക. സ​ഹോ​ദ​ര​ൻ: വി​മ​ൽ നാ​ട്ടി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.