കാർഷികസംസ്കൃതി തൊട്ടറിഞ്ഞ് സെന്റ് ജോസഫ്സ് സ്കൂൾ
1585512
Thursday, August 21, 2025 8:15 AM IST
തൃശൂർ: സെന്റ് ജോസഫ്സ് സിഎൽപി സ്കൂളിൽ കർഷകദിനം ആചരിച്ചു. അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകദന്പതികളായ ടി.ബി. പ്രജു, ശുഭ എന്നിവരുമായി സംവദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി ആന്റണി, പിടിഎ പ്രസിഡന്റ് പി.ജി. സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.