കാട്ടാനക്കലിയിൽ ചൊക്കന, പാലപ്പിള്ളി
1585030
Wednesday, August 20, 2025 1:14 AM IST
പാലപ്പിള്ളിയില്‍
സ്കൂള്‍വാഹനങ്ങള്‍
തടഞ്ഞു
പാലപ്പിള്ളി: സ്കൂള്‍വാഹനങ്ങള്‍ തടഞ്ഞ് കാട്ടാനക്കൂട്ടം. പിള്ളത്തോട് പാലത്തിനു സമീപത്ത് ഇന്നലെ രാവിലെയാണ് കാട്ടാനക്കൂട്ടം റോഡിലിറങ്ങിയത്. കന്നാറ്റുപാടത്തെയും വേലൂപ്പാടത്തെയും സ്കൂളിലെ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന വാഹനങ്ങളാണ് കാട്ടാനക്കൂട്ടത്തിനു മുന്നില്‍ അകപ്പെട്ടത്.
രണ്ടു സംഘമായാണ് ആനക്കൂട്ടങ്ങള്‍ റോഡ് മുറിച്ചുകടന്നത്. പതിനഞ്ചോളം ആനകളുണ്ടായിരുന്നു. ഏറെനേരം യാത്രക്കാരും വാഹനങ്ങളും മുന്നോട്ടുനീങ്ങാനാകാതെ നില്ക്കേണ്ടിവന്നു.
ആറ് ആനകള്‍ കഴിഞ്ഞ ആഴ്ചമുതല്‍ മേഖലയിലുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയൊരു ആനക്കൂട്ടം പ്രദേശത്ത് എത്തിയിട്ടുണ്ട്. കാട്ടാനകള്‍ നിരന്തരം റോഡിലിറങ്ങിയതോടെ പ്രദേശത്തെ തോട്ടംതൊഴിലാളികളും സ്കൂള്‍കുട്ടികളും യാത്രക്കാരും ഭീതിയിലാണ്.
കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും എത്രയും വേഗം ട്രഞ്ച് എടുത്ത് മലയോര, തോട്ടം മേഖലകളെ വന്യജീവി ആക്രമണത്തില്‍നിന്ന് സംരക്ഷിക്കണമെന്നും മലയോരസംരക്ഷണസമിതി പ്രസിഡന്റ് ഇ.എ. ഓമന ആവശ്യപ്പെട്ടു. പുഴകടന്നാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ എത്തുന്നത്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരിച്ചുപോകാനാകാതെ ഏറെനാളായി കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.