തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ: ദേവമാതാ, പാവറട്ടി സ്കൂളുകൾക്കു വിജയം
1585629
Friday, August 22, 2025 1:39 AM IST
മുണ്ടൂർ: നിർമൽജ്യോതി സെൻട്രൽ സ്കൂളും ദേവമാത ഇന്റർനാഷണൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാതല ബാസ്കറ്റ്ബോൾ ടൂർണമെന്റ്് ആവേശോജ്വലമായി സമാപിച്ചു.
തൃശൂർ ജില്ലയിലെ നാല്പതോളം സിബിഎസ്ഇ സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ പാട്ടുരായ്ക്കൽ ദേവമാത സിഎംഐ പബ്ലിക് സ്കൂളിന് പൊൻതിളക്കം. അണ്ടർ 19 ബോയ്സ്, അണ്ടർ 19 ഗേൾസ്, അണ്ടർ 17 ഗേൾസ് വിഭാഗങ്ങളിൽ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അണ്ടർ 17 ബോയ്സ് വിഭാഗത്തിൽ പാവറട്ടി സെന്റ്് ജോസഫ് സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.സമാപനച്ചടങ്ങിൽ മുണ്ടൂർ നിർമൽ ്യോതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ്എച്ചും ദേവമാതാ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിന്റോ നങ്ങിണി സിഎംഐ യും ചേർന്ന് വിജയികൾക്കു സമ്മാനദാനം നിർവഹിച്ചു.