പുതുക്കാട് ട്രെയ്ലര് ലോറി മറ്റൊരു ലോറിയിലേക്ക് മറിഞ്ഞു
1585025
Wednesday, August 20, 2025 1:14 AM IST
പുതുക്കാട്: ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ട്രെയിലര്‍ലോറി മറിഞ്ഞ് അപകടം. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
സര്‍വീസ്റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലേക്കാണ് അപകടത്തില്‍പെട്ട ലോറി മറിഞ്ഞത്. ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് ലോറി ഇറക്കുന്നതിനിടെയാണ് അപകടം. ദേശീയപാതയുടെയും സര്‍വീസ് റോഡിന്റെയും ഉയരവ്യത്യാസമാണ് അപകടകാരണം.
രാത്രിയായതിനാല്‍ വെളിച്ചക്കുറവുമൂലം സര്‍വീസ് റോഡിന്റെ ഉയരവ്യത്യാസം തിരിച്ചറിയാനാകാത്തതാണ് അപകടകാരണം. പുതുക്കാട് പലയിടത്തും ദേശീയപാതയും സര്‍വീസ് റോഡും തമ്മില്‍ ഉയരവ്യത്യാസം ഉണ്ട്.
പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.