പേരാമ്പ്രയില്‍ സര്‍വീസ് റോഡുകളുടെ റീടാറിംഗ് തുടങ്ങി
1585505
Thursday, August 21, 2025 8:14 AM IST
കൊടകര: നാഷണല്‍ ഹൈവേയില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന പേരാമ്പ്രയില്‍ സര്‍വീസ് റോഡുകളുടെ റീടാറിംഗ് പണികള്‍ ആരംഭിച്ചു. അടിപ്പാത നിര്‍മാണം ആരംഭിച്ചതു മുതല്‍ സര്‍വീസ് റോഡുകളിലൂടെ ഭാരവാഹനങ്ങള്‍ അടക്കമുള്ളവ നിരന്തരമായി കടന്നുപോകുന്നതുമൂലവും കാലവര്‍ഷത്തിലും കുഴികള്‍ രൂപപ്പെട്ട് റോഡ് ദുര്‍ബലമായ സാഹചര്യത്തിലാണു റീടാറിംഗ് നടത്തുന്നത്.
സര്‍വീസ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതു സുഗമമായ ഗതാഗതത്തിനു തടസമാകുകയും ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്യുന്നതായി പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഓണനാളുകളില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനുംകൂടി ലക്ഷ്യമിട്ടാണു റീടാറിംഗ് പണികള്‍ക്കു തുടക്കംകുറിച്ചിട്ടുള്ളത്.