പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു
1585623
Friday, August 22, 2025 1:39 AM IST
പാലപ്പിള്ളി: പുലിയിറങ്ങി പശുവിനെ കൊന്നു. ഇന്നലെ വൈകീട്ടാണ് ചീനിക്കുന്ന് ഭാഗത്തെ റബർ തോട്ടത്തിൽ പശുവിനെ ചത്തനിലയിൽ കണ്ടത്. ചിമ്മിനി ഡാം റോഡിനോടുചേർന്നുള്ള തോട്ടത്തിലാണ് പുലിയിറങ്ങിയത്. ഡാമിലേക്കു പോയ യാത്രക്കാരാണ് പശുവിനെ ചത്തനിലയിൽ കണ്ടത്.
ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് മലയോരകർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.