പിക്ചർസ്ക് -25 ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു തുടക്കം
1585026
Wednesday, August 20, 2025 1:14 AM IST
തൃശൂർ: പുതുതലമുറയ്ക്ക് അപരിചിതമായ വിന്റേജ് കാമറകളുടെയും കാസറ്റുകളുടെയും കാസറ്റ് പ്ലെയറുകളുടെയും കുഞ്ഞൻ ടിവിയുടെയും ശേഖരവുമായി സെന്റ് തോമസ് കോളജിൽ പിക്ചർസ്ക് ഫോട്ടോഗ്രഫി എക്സിബിഷനു തുടക്കം.
പഴയകാലത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്ന ഗ്രാമഫോണും ആദ്യകാല മൊബൈൽ ഫോണുകളും ടൈപ്പ്റൈറ്ററുകളും അപൂർവകാമറകളുമടക്കം വൻശേഖരമാണ് രണ്ടുദിവസത്തെ എക്സിബിഷനിൽ അണിനിരത്തിയത്. ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായാണ് പ്രദർശനം.
ഫോട്ടോ എക്സിബിഷൻ, ലൈവ് ഫോട്ടോ സെഷൻ, പെയിന്റിംഗ് എക്സിബിഷൻ എന്നിവയാണു പ്രധാന ആകർഷണം. ഫോട്ടോഗ്രഫി മത്സരം, റീൽസ് കോന്പറ്റീഷൻ, ഫെയ്സ് പെയിന്റിംഗ്, ട്രഷർ ഹണ്ട് എന്നിവയുമുണ്ട്.
കോളജ് പ്രിൻസിപ്പൽ റവ.ഡോ. കെ.എ. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. മീഡിയ സ്റ്റഡീസ് ഡയറക്ടർ ഫാ. ഫിജോ ജോസഫ് ആലപ്പാടൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഫെബിൻ ബേബി, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, ബർസാർ റവ. ഡോ. ഫ്ലർജിൻ ആന്റണി എന്നിവർ പങ്കെടുത്തു. സ്റ്റാഫ് കോ-ഓർഡിനേറ്റർ ആതിര ജോസ്, ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ടി.ഡി. യദുകൃഷ്ണൻ, അധ്യാപകരായ ഫാ. പ്രതീഷ് കല്ലറയ്ക്കൽ, രേഷ്മ ആർ. കൃഷ്ണൻ, അഞ്ജലി സജു, എം.എസ്. രേഷ്മ, ടെസ് മേരി തോമസ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ വി.എസ്. ശ്രീനാഥ്, കെ.വി. അർജുൻ കൃഷ്ണ, സി.എം. പാർവതി എന്നിവർ നേതൃത്വം നൽകി.