ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മധ്യവയസ്കൻ മരിച്ചു
1584957
Tuesday, August 19, 2025 11:21 PM IST
ചാലക്കുടി: പുഴയിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. അവിട്ടത്തൂർ സ്വദേശി മാളിയേക്കൽ ജോയ് (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെ ഒരാൾ പുഴയിലൂടെ ഒഴുകി പോകുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് പുഴപ്പാലത്തിനു താഴെവച്ച് ആളെ കണ്ടെത്തി.
ചാലക്കുടി പുഴയിൽ അതിശക്തമായ ഒഴുക്കുകാരണം ഇയാൾക്ക് കരയിലേക്കു നീന്തിക്കയറാൻ സാധിച്ചില്ല. ഫയർഫോഴ്സ് റോപ്പ് എറിഞ്ഞുകൊടുത്ത് അരികെയെത്തി രക്ഷിക്കുകയുമായിരുന്നു.
സിപിആർ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടയ്ക്കിടെ ചാലക്കുടി പുഴയിൽ ഇയാൾ കുളിക്കാൻ വരാറുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലിൻസി.