കാപ്പ ലംഘിച്ച ഗുണ്ട അറസ്റ്റിൽ
1585507
Thursday, August 21, 2025 8:14 AM IST
കൊരട്ടി: കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കൊരട്ടി ആറ്റപ്പാടം കുഴുപ്പിള്ളി വീട്ടില് സന്തോഷിനെ (48) റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കൊരട്ടി, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ 16 ക്രിമിനൽകേസുകളിലെ പ്രതിയാണ്. കൊരട്ടി സിഐ അമൃത്രംഗൻ, എസ്ഐ എം.വി. ജോയ്, ജിഎസ് സിപിഒമാരായ അഭിലാഷ്, നിഖിലൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.