കാര്‍യാത്രക്കാരനെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍
1585524
Thursday, August 21, 2025 8:15 AM IST
ഇരിങ്ങാലക്കുട: കാര്‍ തട്ടിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊറ്റനെല്ലൂര്‍ കുതിരത്തടം സ്വദേശി വേലംപറമ്പില്‍ അബ്ദുള്‍ ഷാഹിദ് (29), പട്ടേപ്പാടം തൈപ്പറമ്പില്‍ നിഖില്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
പുത്തന്‍ചിറ കൊട്ടിക്കല്‍ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിന്റെ കാറില്‍ ഈ കേസിലെ ഒന്നാംപ്രതിയും ആളൂര്‍ പോലീസ് സ്റ്റേഷന് റൗഡിയുമായ ആളൂര്‍ മുരിയാട് ഉള്ളാട്ടിക്കുളം മില്‍ജോയുടെ (29) കാര്‍ തട്ടിയതു ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തില്‍ സിദ്ധിഖിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മില്‍ജോയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളായ അബ്ദുള്‍ ഷാഹിദ്, നിഖില്‍ എന്നിവരെ കഴിഞ്ഞദിവസം ആനന്ദപുരത്ത് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈല്‍ഫോണും കവര്‍ച്ചചെയ്ത കേസില്‍ ഉള്‍പ്പെട്ടതിനെതുടര്‍ന്ന് അറസ്റ്റുചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്കുവേണ്ടി കോടതിയുടെ അനുമതിയോടെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.