ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ ജന്മദിനത്തിരുനാൾ ഭക്തിസാന്ദ്രം
1585020
Wednesday, August 20, 2025 1:14 AM IST
കൊടുങ്ങല്ലൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനദേവാലയത്തിൽ ജന്മദിനത്തിരുനാളിന് വൻ ഭക്തജനപ്രവാഹം.
രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ ദിവ്യബലി, നൊവേന, ആരാധന എന്നിവനടന്നു. രാവിലെ പ്രസുദേന്തിവാഴ്ച.
തുടർന്ന് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുനാൾദിവ്യബലിയിൽ ഫാ. ലാസർ സിന്റോ തൈപ്പറമ്പിൽ വചനസന്ദേശംനൽകി. അയൽസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ തീർഥാടകർ പുക്കളുമായി എത്തിച്ചേർന്നു.
റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻ പറമ്പിൽ എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വംനൽകി.