ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗം: തോമസ് ഉണ്ണിയാടൻ
1585633
Friday, August 22, 2025 1:39 AM IST
ഇരിങ്ങാലക്കുട: ബിജെപി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച മന്ത്രിമാർ, ഭരണാധികാരികൾ എന്നിവരെ "ജയിലിലടയ്ക്കൽ ബിൽ'ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ.
കുറ്റം ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ, ബിജെപി ഇതരനേതാക്കളേയും മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ഭരണനേതൃത്വവും ഉദ്യോഗസ്ഥ - പോലീസ് കൂട്ടുകെട്ടും ചേർന്ന് ഒട്ടനവധി കള്ളക്കേസിൽ കുടുക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഈ നീക്കം ശുദ്ധ ഉദ്ദേശത്തോടെയല്ലെന്നും ഉണ്ണിയാടൻ പറഞ്ഞു. കേരള കോ ൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃസംഗമം ഉദ് ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുടയിൽ നടന്ന നേതൃസംഗമത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്, സിജോയ് തോമസ്, ജോസ് ചെമ്പകശേരി, മാഗി വിൻസെന്റ്്, ശങ്കർ പഴയാറ്റിൽ, ഫെനി എബിൻ വെള്ളാനിക്കാരൻ, അഡ്വ. ഷൈനി ജോജോ, എം. എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, ലാസർ കോച്ചേരി, എബിൻ വെള്ളാനിക്കാരൻ, ടോം ജോസ്, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ്, എൻ.ഡി. പോൾ, ജോമോൻ ജോൺസൻ, വിനോദ് ചേലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.