പാലയ്ക്കലിൽ ബസപകടം
1585503
Thursday, August 21, 2025 8:10 AM IST
ചേർപ്പ്: പാലയ്ക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകീട്ട് നാലരയോടെ പാലയ്ക്കൽ സെന്ററിലായിരുന്നു അപകടം.
കൊടുങ്ങല്ലൂർനിന്ന് തൃശൂരിലേക്കുപോവുകയായിരുന്ന വേദൻ എന്ന സ്വകാര്യ ബസും തൃശൂരില്‍നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ശിൽപ്പി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്കുവരികയായിരുന്ന വേദൻ ബസിനുമുന്നിൽ പാലയ്ക്കലിലെ പ്രധാന റോഡിലേയ്ക്ക് അതിവേഗതയിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. കാറിന്റെ വരവുകണ്ട് ബസ് ജീവനക്കാർ ബസിൽ തട്ടിയും ബഹളംവച്ചും കാർ ഡ്രൈവർക്ക് മുന്നറിയിപ്പുനൽകി തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ വേദൻ ബസ് പ്രധാന റോഡിന്റെ വലതുഭാഗത്തേയ്ക്ക് ഡ്രൈവർ തിരിക്കുകയായിരുന്നു.
ഇതേസമയം പിന്നിലൂടെ തൃശൂരിൽനിന്ന് വരികയായിരുന്ന ശിൽപ്പി ലിമിറ്റഡ് സ്റ്റോപ്പ് ബസുമായി വേദൻ ബസ് കൂട്ടിയിടിച്ചു.