പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1585533
Thursday, August 21, 2025 10:34 PM IST
കയ്പമംഗലം: പെരിഞ്ഞനം പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാവിലെ മുതൽ എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് പൊന്മാനിക്കുടം കടവിന്റെ അരക്കിലോമീറ്റർ തെക്കു മാറി അഖിൽ രാജിന്റെ മൃതദേഹം കണ്ടെത്തിയത്. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ബൈക്ക് യാത്രികൻ കോവിലകം സ്വദേശി പുന്നക്കത്തറ വീട്ടിൽ അഖിൽ രാജിനെ പുഴയിൽ വീണ് കാണാതായത്. ഫയർ ഫോഴ്സിന്റെ തെരച്ചിലിൽ ബൈക്ക് കണ്ടെത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയിരുന്നില്ല. സംസ്കാരം നടത്തി. അമ്മ: ശാലിനി. സഹോദരി: വേണി.