മാള ഡോ. രാജു ഡേവിസ് സ്കൂളില്‍ ടിബറ്റന്‍ കവി ടെന്‍സില്‍ സ്യുണ്ട്യു
1585634
Friday, August 22, 2025 1:39 AM IST
മാള: പ്രശസ്ത ടിബറ്റന്‍ കവി ടെന്‍സില്‍ സ്യുണ്ട്യു ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ് കൂളിലെത്തി. 25ഓളം രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗപര്യടനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്.
അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 ഭാഷകളിലേക്ക് ഈ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളതാണ്. ടിബറ്റില്‍ സ്വാതന്ത്രപ്രസ്ഥാനത്തിന്റെ പ്രമുഖ മുഖമാണിദ്ദേഹം.
ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ വോട്ടവകാശത്തെച്ചൊല്ലി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും ആയത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റില്‍ ജനാ ധിപത്യം പൂര്‍ണമായും അടിച്ചമര്‍ത്തിയിരിക്കുകയാണ്.ഇന്ത്യയെപ്പോലെ ചില ഒറ്റപ്പെട്ട രാജ്യങ്ങളുടെ സഹകരണം ടിബറ്റന്‍ ജനതക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, പ്രിന്‍സിപ്പൽ ഇ. ടി. ലത, അഞ്ജലി വര്‍ഗീസ്, കെ.ഇ. അമ്മിണി, എം.എ. ഗ്രീഷ്മ, പൂജ ബി. പൈ, ശ്രേയ സൂരജ്, വി.എസ്. അനുപമ, ഷെറില്‍ മേരി എന്നിവര്‍ പ്രസംഗിച്ചു.