നഗരസഭ തൊഴില്‍മേളകൾ ഇന്നും നാളെയും
1585637
Friday, August 22, 2025 1:39 AM IST
ഇരിങ്ങാലക്കുട: പ്രാദേശിക തൊഴിലവസരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയും കുടുംബശ്രീയും വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേള - "കര്‍മ 2025' ഇന്നു രാവിലെ 10 ന് ടൗണ്‍ ഹാളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. 30ല്‍ അധികം സ്ഥാപനങ്ങളില്‍നിന്നായി 300ല്‍പരം ഒഴിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും മേള കഴിഞ്ഞും നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന് വഴി ബന്ധപ്പെടാവുന്നതാണ്.
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തും നഗരസഭയും ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീയുടെ സഹകരണത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽ മേള നാളെ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ പ്രാദേശികമായും അല്ലാതെയുമുള്ള തൊഴിൽ അന്വേഷകർക്ക് മുൻകൂട്ടി രജിസ്ട്രർ ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴിൽ മേള സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിക്കും.
തൊഴിൽ സംരംഭകർക്കും അന്വേഷകർക്കും അന്നേ ദിവസം സ്പോട്ട് അഡ്മിഷന് സൗകര്യമുണ്ടാകും.
ചെയർപേഴ്സൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, രാധിക രാജൻ, ടി.കെ. ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.