മോദിയും പിണറായിയും ഒരേപാതയിലൂടെ സഞ്ചരിക്കുന്നു: ഷിബു ബേബി ജോൺ
1585632
Friday, August 22, 2025 1:39 AM IST
കയ്പമംഗലം: കേന്ദ്ര സർക്കാരിനെ നിരന്തരം പ്രീണിപ്പിക്കുന്ന പിണറായി വിജയന്റെ സമീപനം കേരളത്തിൽ ബിജെപിയെ കൂട്ടുപിടിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ എങ്ങ നെയും അധികാരത്തിൽ കടിച്ചുതൂങ്ങുക എന്നതാണെന്ന് ആർഎസ്പി സംസ്ഥാന സെക്ര ട്ടറി ഷിബു ബേബി ജോൺ ആരോപിച്ചു.ആർഎസ്പിയുടെ ജില്ലാതല ഫണ്ട് ഏറ്റുവാങ്ങ ലും കയ്പമംഗലം മണ്ഡലം നേതൃയോഗവും ശ്രീനാരായണപുരം മോഹൻ മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം അട്ടിമറിച്ച് കള്ളവോട്ടുചേർത്ത് അധികാരം പിടിച്ചെടുക്കുന്ന ബിജെപി തന്ത്രങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് പ്രത്യക്ഷ
പിന്തുണ നല്കാത്ത പിണറായി വിജയനെ തിരിച്ചറിയണമെന്നും ഈ അപകട കരമായ അവസ്ഥയ്ക്ക് ജനങ്ങൾ 2026 ൽ മറുപടി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്പി ജില്ലാ സെക്രട്ടറി എം.പി. ജോബി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി.ജി. പ്രസന്നകുമാർ, സംസ്ഥാനകമ്മിറ്റിയംഗം വാഴയിൽ അസീസ്, പി.ഡി. സാജൻ, സജിൻ ആർ. കൃഷ്ണൻ, അഡ്വ. കെ.എം. ശ്രീജിത്ത്, പി.ബി. സുഭഗൻ, കെ.കെ. സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.