വയോധികയുടെ മാല കവർന്ന സംഭവം: സ്ത്രീക്കായി തെരച്ചിൽ
1585511
Thursday, August 21, 2025 8:15 AM IST
പേരാമംഗലം: മനപ്പടിയിൽ വീട്ടുജോലിക്ക് സഹായിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ മാലകവർന്ന സംഭവത്തിൽ സ്ത്രീക്കായി തിെരച്ചിൽ ഊർജിതമാക്കി പേരാമംഗലം പോലീസ്. സംഭവുമായി ബന്ധപ്പെട്ട സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
ഈ മാസം 12നാണ് കവർച്ച നടന്നത്. തമിഴ്നാട് സ്വദേശി കാമാക്ഷിയാണ് കവർച്ച നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പേരാമംഗലം മനപ്പടി സ്വദേശിയുടെ വീട്ടിൽ 11ന് വീട്ടുജോലിക്കായാണ് ഇവർ വീട്ടിലെത്തിയത്. അടുത്തദിവസം സ്ത്രീയെ കാണാതായതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ഉടനെ വീട്ടുകാർ പോലീസിൽ പരാതി. അരണാട്ടുകരയിലും വടൂക്കരയിലും വീട്ടുജോലിക്ക് സഹായിക്കാനെന്ന വ്യാജേനയെത്തി കവർച്ച നടത്തിയത് ഇവർ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തൽ.