ബിനി ടൂറിസ്റ്റ് ഹോം: നിയമപോരാട്ടം തുടരുമെന്നു വിനോദ് പൊള്ളാഞ്ചേരി
1585519
Thursday, August 21, 2025 8:15 AM IST
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ നിയമപോരാട്ടം തുടരുമെന്നു കോർപറേഷൻ ബിജെപി പാർലമെന്ററി ലീഡർ വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. എൽഡിഎഫ് ഭരണസമിതിയുടെ സഹായത്തോടെ യാന്ത്രികമായി ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണു കരാറുകാരൻ അനുകൂലവിധി നേടിയെടുത്തത്.
കരാർനിയമങ്ങൾ പാലിക്കാത്തതും കരാറുകാരനും കോർപറേഷൻ ഭരണസമിതിയും മേയറുംകൂടി നടത്തിയ ചട്ടവിരുദ്ധനടപടികളും ചോദ്യംചെയ്താണു ബിജെപി കൗൺസിലർമാർ ഓംബുഡ്സ്മാനെയും തുടർന്നു കോടതിയെയും സമീപിച്ചത്.
കെട്ടിടം അനധികൃതമായി പൊളിച്ചതിനു കോർപറേഷൻ 29 ലക്ഷം രൂപ പിഴയും ഈടാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ടു കൗൺസിലിൽ ബിജെപിയും കോൺഗ്രസും വിയോജിപ്പ് അറിയിച്ചിരുന്നു. രണ്ടു കോൺഗ്രസ് കൗൺസിലർമാർ കേസിനു പോയിരുന്നെങ്കിലും സെറ്റിൽമെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി പിൻവലിക്കുകയായിരുന്നെന്നും ബിജെപി ആരോപിച്ചു.