പാ​ല​പ്പി​ള്ളി : ചി​മ്മി​നി ഡാ​മി​ന്‍റെ പ്ര​ധാ​ന ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. വൃ​ഷ്ടിപ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ചി​മ്മി​നി ഡാ​മി​ന്‍റെ പ്ര​ധാ​ന ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്.

നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ഞ്ചു സെന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ 14.08 ഘ​ന​മീ​റ്റ​ര്‍ വെ​ള്ള മാണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം സ്ലൂ​യി​സ് വാ​ല്‍​വ് വ​ഴി​യും വെ​ള്ളം പു​റ​ത്തേ​യ് ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. ക​ന​ത്തമ​ഴ​യി​ല്‍ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കു വ​ര്‍​ധി​ച്ച​തി​നാ​ല്‍ ഒ​ന്നി​ച്ച് വെ​ള്ളം തു​റ​ന്നുവി​ടു​ന്ന സാ​ ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണു പ്ര​ധാ​ന ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​ രു​മാ​നി​ച്ച​ത്.

ചി​മ്മി​നി ഡാ​മി​ന്‍റെ പ്ര​ധാ​ന ജ​ല​വി​ത​ര​ണ മാ​ര്‍​ഗ​മാ​യ കു​റു​മാ​ലി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് അ​ഞ്ച് മു​ത​ല്‍ എ​ട്ടു സെ​ന്‍റിമീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കു​റു​മാ​ലി, ക​രു​വ​ന്നൂ​ര്‍ പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

ഇന്നലെ രാ​വി​ലെ എ​ട്ടി​ന് 72.95 മീ​റ്റ​റാ​ണ് ചി​മ്മി​നി​യി​ലെ ജ​ല​നി​ര​പ്പ്. ഇ​തു​വ​രെ ഡാ​മി​ല്‍ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത് 124.75 ദ​ശ​ല​ക്ഷം ഘ​നമീ​റ്റ​ര്‍ വെ​ള്ള​മാ​ണ്. ഇ​ത് ഡാ​മി​ന്‍റെ മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി​യു​ടെ 82.325 ശ​ത​മാ​ന​മാ​ണ്.

76.70 മീ​റ്റ​റാ​ണ് ചി​മ്മി​നി​യു​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 151.55 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​റാ​ണ്.