ഒന്നാംവാർഷികത്തിന് ഓഫറുകളുമായി അഡോറ ജ്വല്ലേഴ്സ്
1585034
Wednesday, August 20, 2025 1:14 AM IST
തൃശൂർ: 36 വർഷത്തെ പാരന്പര്യമുള്ള ടി.സി. ഗോൾഡിന്റെ ഹോൾസെയിൽ പ്രീമിയം ജ്വല്ലറി ഷോ റൂം അഡോറ ജ്വല്ലേഴ്സിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. ഗിഫ്റ്റ് ഗോൾഡ് കോയിൻ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 12 ഉപഭോക്താക്കൾക്ക് സ്വർണനാണയവും ഓണക്കോടിയും സമ്മാനിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത തൃശൂർ വനിതാ പോലീസ് സ്റ്റേഷൻ എഎസ്ഐ അപർണ ലവകുമാറിനെ ആദരിച്ചു. പെരിഞ്ചേരി സേക്രഡ് ഹാർട്ട് തീർഥകേന്ദ്രം വികാരി ഫാ. ജോബ് പടയത്തിൽ പങ്കെടുത്തു. അഡോറ ചെയർമാൻ ബിജു തെക്കിനിയത്ത്, മാനേജിംഗ് ഡയറക്ടർ ആദർശ് ബി. തെക്കിനിയത്ത് എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ 14 വരെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹാഭരണങ്ങളുടെ പണിക്കൂലി ഒന്നരശതമാനം മുതൽ. ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം കിഴിവിനൊപ്പം കാരറ്റിന് 7,000 രൂപ ഇളവ്. 30 ഉപഭോക്താക്കളിൽ ഒരാൾക്കു സൗജന്യ സ്വർണനാണയവും.