സൗജന്യ ഡയാലിസിസ് സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും
1585024
Wednesday, August 20, 2025 1:14 AM IST
ചേർപ്പ്: ഊരകം സഞ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും ചേർന്ന് നിർധനരായ രോഗികൾക്കായി നിർമാണം പൂർത്തീകരിച്ച സഞ്ജീവനി ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാനം ഇന്നു വൈകീട്ട് മൂന്നിന് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ നിർവഹിക്കും.
ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുജീഷ കള്ളിയത്ത് അധ്യക്ഷയാകും. മുതിർന്ന സംഘം പ്രചാരകൻ എസ്. സേതുമാധവൻ സേവാസന്ദേശം നൽകും.
മിഷനറികൾ ഒഴിച്ച് ഒരു കോടി രൂപ ചെലവിലാണ് ഡയാലിസിസ് സെന്റർ നിർമിച്ചിട്ടുള്ളത്. പത്ത് ബെഡുകളാണ് സെന്ററിൽ രോഗികൾക്കായിട്ടുള്ളത്. നാല് ബെഡുകൾ ഇപ്പോൾ പ്രവർത്തന സജ്ജമാണ്.
ആത്രെയ ആശുപത്രിയുടെ പങ്കാളിത്തവും, മൂന്ന് ഡോക്ടർമാരുടെ സേവനവും ഡയാലിസ് സെന്ററിലുണ്ട്. റഷീദ് സുമന്റെ നേതൃത്വത്തിൽ രോഗികൾക്ക് ബോധവത്കരണവും ഉണ്ടാകും.
തൃശൂർ ജില്ലയിലെയടക്കം നിർധനരായ ഡയാലിസിസ് രോഗികൾക്കായി 25 മുതൽ ചികിത്സ ലഭ്യമാക്കും. ഊരകത്തെ സഞ്ജീവനി സമിതിയുടെ സ്വന്തമായ സ്ഥലത്ത് പുതിയ കെട്ടിടം പണിത് വയോജനങ്ങൾക്കായി പകൽവീട്, സഞ്ചരിക്കുന്നപെയിൻ എൻഡ് പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി, കൗൺസലിംഗ് സെന്ററുകളും തുടങ്ങു മെന്നും സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി വി.ജി. ഗോവിന്ദൻകുട്ടി, അംഗങ്ങളായ പ്രകാശൻ കരുമന,സി. വിജയൻ, അനിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.