ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയം ടെക്നിക്കൽ ടീം പരിശോധിച്ചു
1585029
Wednesday, August 20, 2025 1:14 AM IST
വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം; ടെക്നിക്കൽ ടീം പരിശോധന നടത്തി.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 140 ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ നിർമാണമാരംഭിച്ച ഭവന സമുച്ചയത്തിന്റേയും ആശുപത്രിയുടെയും നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ലൈഫ് മിഷൻ ടെക്നിക്കൽ ടീം ഓരോ കെട്ടിടത്തിലും പ്രത്യേകം സൂക്ഷ്മപരിശോധന നടത്തി.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭ ചെയർമാർ പി.എൻ. സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.