സഹൃദയ കോളജില്‍ ലോക മാനുഷികദിനം
1585018
Wednesday, August 20, 2025 1:14 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ലോക മാനുഷികദിനം സംഘടിപ്പിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍. ജോയ് അധ്യക്ഷതവഹിച്ചു. അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോജി കല്ലിങ്ങല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, ഫിനാന്‍സ് ഓഫിസര്‍ ഫാ. സിബിന് വാഴപ്പിള്ളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി പൂര്‍ണിമ ശങ്കര്‍, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ സ്വറ്റ അനില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എയ്ഡ്സ് ബോധവത്കരണപരിപാടിയുടെ ഭാഗമായി വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച കുരവരശുകളി നാടന്കലാപ്രകടനം അരങ്ങേറി. കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് മാത്യൂസ് വയനാട്, സാം ടി.മാര്ട്ടിന്, ബിന്ദു പീറ്റര്‍, ഷൈമി ബിനീഷ് എന്നിവര്‍ നേതൃത്വംനല്കി.