ബിജെപി കൗൺസിലർമാർ രാജിവയ്ക്കണം, കോൺഗ്രസ് മാപ്പുപറയണം: എൽഡിഎഫ്
1585518
Thursday, August 21, 2025 8:15 AM IST
തൃശൂർ: കോർപറേഷൻ ഭരണനിർവഹണവും വികസനവും തടസപ്പെടുത്താൻ അനാവശ്യവ്യവഹാരം നടത്തിയതിനു ശിക്ഷിക്കപ്പെട്ട ആറു ബിജെപി കൗൺസിലർമാരും രാജിവയ് ക്കണമെന്നും അവസാനംവരെ ബിജെപിക്കൊപ്പംനിന്ന പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലനും കോൺഗ്രസും മാപ്പുപറയണമെന്നും എൽഡിഎഫ് കോർപറേഷൻ കമ്മിറ്റി കൺവീനർ യു.പി. ജോസഫ്.
കോടതിയുടെ വിലപ്പെട്ട സമയം ദുരുദ്ദേശ്യപരമായി നഷ്ടപ്പെടുത്തിയതിനാണു ഹൈക്കോ ടതി പിഴശിക്ഷ വിധിച്ചത്. കോർപറേഷന്റെ സമയവും പണവും നഷ്ടപ്പെടുത്തിയതിനു ജനകീയകോടതിയുടെ ശിക്ഷനേരിടേണ്ടതുണ്ട്. രാജിവച്ചില്ലെങ്കിൽ നിയമപ്രകാരം ഒഴിവാക്കാനാകുമെന്നും കമ്മിറ്റി ഓർമപ്പെടുത്തി.
ബിജെപി കൗൺസിലർമാർക്കൊപ്പം കേസിനുപോയ ബി ജെപിക്കാരനായ അഡ്വ. പ്രമോദിനെയും കോടതി ശിക്ഷിച്ചെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.